WanderingFoodieMonk (@wanderingfoodiemonk)

2 days ago

ഐസ് ഗോല... ⁣ ⁣ വേനൽകാലമായാൽ പിന്നെ നോർത്ത് ഇന്ത്യയുടെ തെരുവുകളിൽ സ്ഥിരം കാഴ്ചയാണ് ഐസ് ഗോല...ഈ മനോഹരമായ വേനൽക്കാല വിഭവം നോർത്ത് ഇന്ത്യൻ തെരുവ് ഭക്ഷണത്തിലെ ഒരു സ്പെഷ്യാലിറ്റിയാണ്...⁣ ⁣ ആഹ് എന്താണ് ഐസ് ഗോല എന്നല്ലേ... ഐസ് ക്യൂബ് ക്രഷ് ചെയ്ത് അതിൽ പലതരത്തിലുള്ള ഫ്ലേവറുകൾ ചേർത്ത് ഒരു കുഞ്ഞ് സ്റ്റിക്കിൽ വെച്ചു തരുന്നൊരു പൊളപ്പൻ സാധനം ആണ് ഈ ഐസ് ഗോല... ⁣ ⁣ കുറച്ച് കാലങ്ങൾക്കു മുൻപ് കോൽകട്ടയിൽ പോയപ്പോ ആണ് ഞാൻ ഇതിയാനെ ആദ്യം കാണുന്നത്...ഈ സമയത്ത് നഗരത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഇത് ലഭ്യമാണ്... നോട്ടത്തിൽ തന്നെ ഇഷ്ടപ്പെട്ടു... ⁣ ⁣ ഓറഞ്ച്, പൈൻ ആപ്പിൾ, ഗ്രേപ്സ് തുടങ്ങി വിവിധ ഫ്ലേവറുകൾ കിട്ടും... ഞാൻ ഓറഞ്ച് വിത്ത്‌ മസാല ആണ് ട്രൈ ചെയ്തത്... ⁣ ⁣ അതൊരു വല്ലാത്ത കോമ്പിനേഷൻ ആയി തോന്നിയോ? എന്നാൽ ഉള്ളതിൽ അതാണ്‌ പൊളി... ഓറഞ്ച് ഫ്ലേവറും മസാലയുടെ ആ രുചിയും കൂടെ മിക്സ്‌ ആയപ്പോ സംഭവം കിടു... ⁣ ⁣ ആദ്യം ഒന്ന് മടിച്ചെങ്കിലും അത് ട്രൈ ചെയ്തു നോക്കിയില്ലായിരുന്നെങ്കിൽ വലിയൊരു നഷ്ടമായേനെ... ⁣ ⁣ ശെരിക്കും ഓരോ നാടിനും ഓരോ ഭക്ഷണ സംസ്കാരമുണ്ട്... അത് കൂടുതൽ കാണപ്പെടുന്നത് തെരുവുകളിൽ ആയിരിക്കും...ഒരിക്കൽ എകിലും ആ രുചികൾ അറിയണം... ⁣ ⁣ മറ്റൊരു രുചിയുടെ വിവരണവുമായി അടുത്ത് വരാം... അതുവരെ നന്ദി... നമസ്കാരം 😊⁣ ⁣ #foodculture #foodhunter #foodntravel #foodblogger #foodies #ice #icecream #icegola #gola #goodtaste #tasty #yummy #yummyfood #traveler #travellifestyle #travellife #travelblogger

2 comments